കേരളം ദൈവത്തിന്റെ സ്വന്തം നാട്. വിത്യസ്തമാർന്ന ഭൂപ്രകൃതി കൊണ്ടും ഇന്ത്യ മഹാരാജ്യത്തിന്റെ തെക്കുപടിഞ്ഞാറു അറ്റത്തായി സ്ഥിതി ചെയ്യുന്ന ഹരിത മനോഹരമായ കൊച്ചു സംസ്ഥാനത്തിൽ ഒരു തവണയെങ്കിലും വരുവാനും ആസ്വാദിക്കുവാനും ലോകമെമ്പാടുമുള്ളവർ ആഗ്രഹിക്കുന്നു.
കേരവൃക്ഷങ്ങൾ നൃത്തമാടുന്ന കടൽത്തീരങ്ങൾ, മനോഹരമായ കായൽ പരപ്പ്, സസ്യശാമളമായ മലയോരങ്ങൾ, സുഗന്ധദ്രവ്യങ്ങൾ പരിമളം പരത്തുന്ന വനപ്രദ്ദേശങ്ങൾ, കളകളാരവം പുറപ്പെടുവിക്കുന്ന അരുവികളും നീർച്ചാലുകളും, ഇവയെല്ലാം സംഗീതാൽമകമാക്കുന്ന പക്ഷി സമൂഹങ്ങൾ. കാടുകളേയും മലയോരങ്ങളേയും ഗംഭീരമാക്കുന്ന വന്യജീവികൾ, കണ്ണിനും കാതിനും മാത്രമല്ല മനസ്സിനും കുളിർമയേകുന്ന ഈ കാഴ്ചകൾ സഞ്ചാരികളെ കേരളത്തിലേക്ക് മാടി വിളിക്കുന്നു.
കേരള തനിമ വിളിച്ചോതുന്ന കഥകളി, കൂടിയാട്ടം തുടങ്ങിയ കലാരൂപങ്ങൾ UNESCO യുടെ വരെ അംഗീകാരം സിദ്ധിച്ചവയാണ്. കേരളത്തിന്റെ മാത്രം പ്രത്യാകതയായ വള്ളംകളി, കളരിപയറ്റ് എന്നിവക്ക് ലോകമെമ്പാടും ആരാധകരേറെയാണ്. വേലുത്തമ്പി ദളവയും, പഴശ്ശിരാജയും, കുഞ്ഞാലി മരക്കാർ, സാമൂതിരി തുടങ്ങിയ യോദ്ധാക്കളുടെ കഥകൾ മനുഷ്യന് ഇന്നൊരൊത്ഭുതമാണ്.
പക്ഷെ ഇന്നും ടൂറിസത്തിന്റെ അനന്ത സാധ്യതകൾ നമ്മൾ വേണ്ട വിധം വിനിയോഗിച്ചിട്ടില്ല. ആഭ്യന്തര വിനോദ മേഖല വൻ മാറ്റത്തിന് ചുവട് വെക്കുമ്പോഴും കേരളത്തിലെ ജനങ്ങൾക്ക് അതൊരു ജീവിതോപാധി ആകുന്നില്ല. അതിനൊരു മാറ്റം സൃഷ്ട്ടിക്കുകയാണ് ACEup Group.
ഗ്രാമങ്ങളിലേയും, നഗരങ്ങളുടേയും ടൂറിസം ആവശ്യങ്ങളേയും ഒരു കുടക്കീഴിലാക്കി സമ്പൂർണ്ണ ടൂറിസം കേന്ദ്രങ്ങളാണ് നമ്മൾ ലക്ഷ്യം വെക്കുന്നത്. ആഭ്യന്തര യാത്രക്കാർക്കും, വിദ്ദേശ യാത്രക്കാർക്കും എല്ലാവിധ ആവശ്യങ്ങൾ നിറവേറ്റുന്ന കേന്ദ്രങ്ങളെയാണ് ACEup Samastha Tourism Kerala. എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്.
ഓൺലൈൻ മേഖലയിൽ അക്ഷയ സംരംഭകർക്കും, CSC സംരംഭകർക്കും ബിസിനസ്സ് പോർട്ടലും, കേന്ദ്ര ഗവൺമെന്റിന്റെ 400 ഓളം GST-Suvidha Franchise നൽകി ഇന്ത്യയിലെ ഏറ്റവും വലിയ Online Business ശൃഖലയുടെ ഭാഗമാവാൻ ഏവരേയും ക്ഷണിക്കുന്നു.
For more details
TOUR Packages
Kerala Branding Projects
Bookings
Online Projects
Insurence Kiosk
Service Sector
Aceup advertisement zone
Marketing Sector
E-commerce
Education Sector